കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും പുസ്തകം വായിക്കാനും ടെലിവിഷന്‍ കാണാനും നമ്മള് തിരഞ്ഞെക്കുന്ന മുറിയാണ് സ്വീകരണ മുറി. സ്വീകരണ മുറിയിലെ സൗകര്യങ്ങള്‍ക്ക് നമ്മള് ശ്രദ്ധ നല്‍കാറുണ്ടെങ്കിലും പലപ്പോഴും ഇതിന്റെ അലങ്കാരത്തിന് വേണ്ട പ്രാധാന്യം നല്കാന് മറന്ന് പോകാറുണ്ട്. മുറികളിലെ സൗകര്യങ്ങള്‍ പോലെ തന്നെ പ്രധാനമാണ് വ്യത്യസ്തത തോന്നിപ്പിക്കുന്ന അലങ്കാരങ്ങളും. സ്വീകരണ മുറി അലങ്കരിക്കാനുള്ള ചില മികച്ച മാർഗങ്ങൾ നോക്കാം.
വീടുകള്‍ക്ക് തനതായ ഭംഗി നല്കാന് ഭിത്തികളില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് വഴി സഹായിക്കും. പ്രചോദനം നല്കുന്ന വാക്കുകളും നിങ്ങള്‍ ആരാധിക്കുന്ന വ്യക്തികളുടെ ചിത്രങ്ങളും മറ്റും ഭിത്തികളില്‍ പ്രദര്‍ശിപ്പിക്കാം. പശ്ചാത്തലമാകുന്ന ഭിത്തിക്ക് ഇണങ്ങുന്ന വര്‍ണം നല്കാന് ശ്രദ്ധിക്കണം.
Also Read: പൊടിയില്‍ നിന്നും വീടിനെ സംരക്ഷിക്കാന്‍ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി
അതുപോലെ മുറി ചെറുതാണെങ്കില്‍ വലുപ്പം തോന്നിപ്പിക്കാന്‍ കണ്ണാടികള്‍ സ്ഥാപിക്കുന്നത് സഹായിക്കും. പഴയതും വിരസവുമായ സാധാരണ കണ്ണാടികള്‍ക്ക് പകരം ആകര്‍ഷകമായ പുറംചട്ടയോട് കൂടിയ തെളിഞ്ഞ നിറത്തിലുള്ള കണ്ണാടികള്‍ തിരഞ്ഞെടുക്കുക.
വീട് പൂര്‍ണമായും വ്യത്യസ്തമായിരിക്കണം എന്ന് ആഗ്രഹിക്കുന്നവർ നിങ്ങളുടെ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുന്ന തരത്തില്‍ സ്വീകരണ മുറിയെ മാറ്റി എടുക്കുക. സ്വീകരണ മുറിക്ക് പര്‍പ്പിള്‍ നിറം നല്‍കുക, സൈക്കിള്‍ പ്രദര്‍ശനത്തിനായി വയ്ക്കുന്നതും മറ്റും വിചിത്രമായ കാര്യങ്ങള്‍ ആണെങ്കിലും വ്യത്യസ്തത നല്‍കും.
കൂടാതെ തെളിഞ്ഞ നിറങ്ങള്‍ പൂര്‍ണമായും ഒഴിവാക്കരുത്. മുറികളില്‍ സുഖകരമായ അന്തരീക്ഷം നിലനിര്‍ത്താന്‍ തെളിഞ്ഞ നിറങ്ങള്‍ സഹായിക്കും. സ്വീകരണ മുറികള്‍ക്ക് തെളിച്ച മുള്ള നിറങ്ങള്‍ നല്‍കുകയും അതിനിണങ്ങുന്ന അലങ്കാരങ്ങള്‍ തിരഞ്ഞെടുക്കുകയും ചെയ്യുക.
വ്യത്യസ്തമായി നെയ്തെടുത്ത കൈത്തറി പരവതാനികളും മറ്റും സ്വീകരണ മുറിയ്ക്കായി തിരഞ്ഞെടുക്കാം.
Also Read: വീട്ടില്‍ അക്വേറിയം ഉണ്ടെങ്കിൽ ഈ കാര്യങ്ങൾ സൂക്ഷിക്കണം
പ്രതികരിക്കാൻ ഇവിടെ എഴുതുക