16കാരി തമിഴ്നാട്ടിൽ കൂട്ടബലാത്സംഗത്തിനിരയായി. തിരുവനന്തപുരം സ്വദേശിനിയായ പെൺകുട്ടി കുടുംബത്തോടൊപ്പം തമിഴ്നാട്ടിലേക്ക് വിനോദയാത്ര പോയപ്പോഴായിരുന്നു സംഭവം.
വിനോദയാത്ര സംഘത്തിൽ ഉൾപ്പെട്ട പെൺകുട്ടിയുടെ പിതാവിന്റെ സുഹൃത്തുക്കൾ കുടുംബം തങ്ങിയിരുന്ന വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു. സംഘത്തിൽനിന്ന് രക്ഷപ്പെട്ട പെൺകുട്ടിയും മാതാവും കുളത്തൂപ്പുഴ പൊലീസിന് പരാതി നൽകുകയായിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്.
തമിഴ്നാട്ടിലെ പുളിയറക്കോണത്ത് െവച്ചാണ് പെൺകുട്ടി പീഡനത്തിനിരയായതെന്ന് പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അഞ്ചുപേരടങ്ങുന്ന സംഘത്തിലെ മറ്റുള്ളവർക്കായി അന്വേഷണം തുടരുകയാണ്.
Also Read: എറണാകുളത്ത് ബസ് ബൈക്കിലിടിച്ച് യാത്രക്കാരന് മരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക