തന്റെ അഞ്ചാം വയസ്സില്‍ ബാലതാരമായാണ് കാവ്യാമാധവന്റെ രംഗപ്രവേശം. നൂറിലധികം കഥാപാത്രങ്ങളെ അവതരിപ്പിച്ച കാവ്യാമാധവൻ കാല് നൂറ്റാണ്ടിലധികമായി മലയാള സിനിമയുടെ ഭാഗവും മലയാളിയുടെ കേരളീയ ഗ്രാമീണ സൗന്ദര്യത്തിന്റെ പ്രതീകവുമാണ്.
Also Read: ആരാധികയുടെ ജന്മദിനത്തില് കിടിലന്‍ സര്‍പ്രൈസുമായി ജനപ്രിയനടൻ ദിലീപ്
കാവ്യ ആദ്യം നായികയായത് ദിലീപിനൊപ്പമാണ്. ഏറ്റവും ഒടുവില്‍ റിലീസായ ചിത്രമായ പിന്നെയിലും നായകന് ദിലീപാണ്.പ്രംനസീര്‍ – ഷീല ജോഡി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സിനിമകളില്‍ നായികാനായകന്മാരായതും കാവ്യയും ദിലീപുമാണ്. പൃഥ്വിരാജും ഏറ്റവും കൂടുതല്‍ തവണ നായകനായത് കാവ്യാമാധവനൊപ്പമാണ്.
മമ്മൂട്ടിയും മോഹന്‍ലാലുമുള്‍പ്പെടെ മലയാളത്തിലെ എല്ലാ നായക നടന്മാരുടെയും ജോഡിയായി കാവ്യ വേഷമിട്ട് കഴിഞ്ഞു. എന്നാല്‍ കാവ്യ ഇത് വരെ നായികയാകാത്തത് ഒരേയൊരു നടനൊപ്പമാണ്. ആറോളം സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടും ജയറാമിന് ഒരൊറ്റ പടത്തില്‍ പോലും കാവ്യയെ തന്റെ നായികയായി കിട്ടിയിട്ടില്ല. കാവ്യ ആദ്യമായി അഭിനയിച്ച പൂക്കാലം വരവായി, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്, ഇരട്ടക്കുട്ടികളുടെ അച്ഛന്, ചൈനാ ടൗണ്‍, ട്വന്റി ട്വന്റി എന്നീ ചിത്രങ്ങളിലാണ് അവര്‍ ഒന്നിച്ച് അഭിനയിച്ചത്.
Also Read: പങ്കാളി സെക്സ് ആഗ്രഹിക്കുന്നുണ്ടോ എന്ന് മനസിലാക്കാൻ ഇതാ ചില ലക്ഷണങ്ങൾ
പ്രതികരിക്കാൻ ഇവിടെ എഴുതുക