യൂട്യൂബിൽ മണിക്കൂറുകള്‍ നീണ്ട വിഡിയോ കണ്ടു മടുക്കുമ്പോള്‍ ഇനി ചെറിയ ഇടവേളകൾ എടുക്കാം. ഇടവേളകള്‍ എടുക്കാന്‍ ‘ടേക് എ ബ്രേക്’ ഫീച്ചറുമായി യൂട്യൂബ്. ഇതിലൂടെ ഉപയോക്താക്കള്‍ക്ക് 15, 30, 60, 90, 180 മിനിറ്റുകള്‍ എന്നിങ്ങനെ ഇടവേള ക്രമീകരിക്കാന്‍ സാധിക്കും.
മുകളില്‍ വലത് ഭാഗത്ത് യൂസര്‍ ഫോട്ടോയില്‍നിന്ന് സെറ്റിങ്സ്ജനറല് റിമൈന്‍ഡ് മീ ടു ടേക്ക് എ ബ്രേക് ഓപ്ഷന് എടുത്താല്‍ മതിയാകും, വീഡിയോ തുടങ്ങുന്നതിന് മുമ്പ് സമയം ക്രമീകരിച്ചാല്‍ വിഡിയോ കണ്ട് നിശ്ചിത സമയമെത്തുമ്പോള്‍ വീഡിയോ ഓട്ടോമാറ്റിക്കായി താല്‍ക്കാലികമായി നിര്‍ത്തും. പിന്നീട് കുറച്ചുസമയം കഴിഞ്ഞ് കാഴ്ച തുടരാനാണ് താല്പര്യമെങ്കിലും നിര്‍ത്തി പോകാനാണെങ്കിലും സാധിക്കും എന്നതാണ് പുതിയ ഫീച്ചറിന്റെ പ്രത്യേകത.
ഇപ്പോൾ ആന്‍ഡ്രോയിഡ് ആപ്പിന്റെ 13.17.55 പതിപ്പിലാണ് ‘ടേക് എ ബ്രേക്’ എന്ന പുതിയ ഫീച്ചറുള്ളത്.
Also Read: 5ജി സേവനം ഉപഭോക്താക്കള്‍ക്കു ഒരുക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക