വൺപ്ലസ് അവരുടെ പുതിയ ഫോണായ വൺപ്ലസ് 6 ഇന്ത്യയിൽ അവതരിപ്പിച്ചു. കൂടെ ഒരു വയർലെസ് ഹെഡ്ഫോണും ഇറക്കിയിട്ടുണ്ട്. മറ്റ് ബ്രാൻറുകൾ അവരുടെ ഉയർന്ന മോഡലുകൾക്ക് ഇൗടാക്കാറുള്ള തുകയുടെ പകുതി വിലക്കാണ് വൺപ്ലസ് അവരുടെ ഫീച്ചർ റിച്ചായ ഫ്ലാഗ്ഷിപ്പുകൾ വിൽകുന്നത്.
കൂടാതെ വൺപ്ലസിെൻറ മാർക്കറ്റിങ്ങും പരസ്യവും എല്ലാം ഇൗ വിലക്കുറവ് ആണ് താനും. മെയ് 29 മുതൽ വൺപ്ലസ് മാർവൽ എഡിഷൻ ആമസോണിലൂടെ വാങ്ങാം.
സിൽക് വൈറ്റ് ലിമിറ്റഡ് എഡിഷൻ ജൂൺ അഞ്ചിനായിരിക്കും ലഭ്യമായി തുടങ്ങുക. ഇന്ത്യയിലെ പ്രധാനപ്പെട്ട എട്ട് നഗരങ്ങളിലെ പോപ് അപ് സ്റ്റോറുകളിലൂടെയും വൺപ്ലസ് വാങ്ങാം. മെയ് 21ന് രാവിലെ 11 മണിമുതൽ ഏഴ് മണിവരെ ആണ് വിൽപന. ആമസോൺ പ്രൈം മെമ്പർമാർക്ക് മെയ് 21ന് വൺപ്ലസ് സ്വന്തമാക്കാനാവും. മറ്റുള്ളവർക്ക് മെയ് 22നാണ് വാങ്ങാനാവുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക