അര്ജുന് കപൂര്‍ ഫുട്ബോളിന്റെ കട്ട ആരാധകനാണ്. മാന്‍ഡ്രിഡില്‍ വച്ച് അര്ജുന് പോര്‍ച്ചുഗീസ് ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമായി കൂടിക്കാഴ്ച നടത്തുകയും അദ്ദേഹത്തെ ഇന്ത്യയിലേക്കു ക്ഷണിക്കുകയും ചെയ്തിരുന്നു. കൂടാതെ ലിവര്‍പൂളിനെതിരെയുള്ള ചാമ്പ്യന്‍സ് ലീഗ് മാച്ചില്‍ റൊണാള്‍ഡോയ്ക്ക് ആശംസകളറിയിക്കാനും അര്ജുന് കപൂര്‍ മറന്നില്ല. ഫുട്ബോളിനെ കുറിച്ചും, റയല്‍ മാഡ്രിഡിന്റെ വിജയ സാധ്യതയെ കുറിച്ചും ഇരുവരും ദൈര്‍ഘ്യമായ സംഭാഷണം നടത്തിയതായും അടുത്തവൃത്തങ്ങള്‍ പറയുന്നു.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഫുട്ബോള്‍ ജീവിതം തുടക്കം മുതല്‍ ഏറെ ആകാംക്ഷയോടെ നിരീക്ഷിക്കുന്ന ആളാണ് അര്ജുന് കപൂര്‍. അതിനാല്‍ തന്നെ അദ്ദേഹവുമായുള്ള കൂടിക്കാഴ്ചയില്‍ അര്ജുന് വളരെ ആകാംക്ഷാഭരിതനായിരുന്നുവെന്നും വൃത്തങ്ങള്‍ അറിയിച്ചു.
അതുപോലെ ഇന്ത്യയില്‍ റൊണാള്‍ഡോയ്ക്ക് നിരവധി ആരാധകര്‍ ഉണ്ടെന്നും അതിനാല്‍ ഇന്ത്യയിലേക്കു വരണമെന്നും അര്ജുന് ആവശ്യപ്പെട്ടു. തനിക്ക് ഇന്ത്യയിലേക്കു വരാന്‍ വളരെ ആഗ്രഹമുണ്ടെന്നായിരുന്നു റൊണാള്‍ഡോയുടെ പ്രതികരണം.
Also Read: സൈബര്‍ സെക്യൂരിറ്റിയില്‍ ബിടെക് നേടാം
പ്രതികരിക്കാൻ ഇവിടെ എഴുതുക