പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് ജൂണ്‍ 12-ന് പ്രസിദ്ധീകരിക്കും. നേരത്തെ ജൂൺ ഒന്നിന് പ്രസിദ്ധീകരിക്കുമെന്നായിരുന്നു റിപ്പോർട്ട് എന്നാൽ സി ബി എസ് ഇ ഫലപ്രഖ്യാപനം വൈകിയതിനെ തുടർന്നാണ് പ്ലസ് വൺ അലോട്ട്മെന്റ് ജൂൺ 12ലേക്ക് മാറ്റിയത്.
പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 18-ല്‍നിന്ന് 30-ലേക്ക് മാറ്റിയിരുന്നു.ജൂണ്‍ 21-ന് ക്ലാസുകൾ ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ട്രയല്‍ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിനാണ്. 19-ന് മുഖ്യ അലോട്ട്മെന്റുകള്‍ പൂര്‍ത്തിയാകും.
ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് 28-ന് പ്രസിദ്ധീകരിക്കും. എയ്ഡഡ് സ്കൂളുകളിലെ കമ്യൂണിറ്റി ക്വാട്ടയിലേക്കുള്ള അപേക്ഷകള്‍ ജൂണ്‍ നാല് മുതല്‍ സ്വീകരിക്കും. 19-ന് റാങ്ക് പട്ടിക പ്രസിദ്ധപ്പെടുത്തും. മാനേജ്മെന്റ് ക്വാട്ടയിലെ പ്രവേശനം ജൂണ്‍ 12 മുതല്‍ 19 വരെ നടക്കും. 4,52,435 കുട്ടികളാണ് പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷ നൽകിയിട്ടുള്ളത്.
Also Read: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്; മെയ് 28ന് പൊതു അവധി പ്രഖ്യാപിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക