കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യത്തില്‍ മുഖ്യമന്ത്രി സ്ഥാനം നിശ്ചിത കാലയളവില്‍ പങ്കിടാമെന്ന് കരാറില്ലെന്ന് നിയുക്ത കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി. ഏതെങ്കിലും കാലയളവിന്റെ ധാരണയിലല്ല മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുന്നതെന്നും കുമാരസ്വാമി കൂട്ടിച്ചേര്‍ത്തു.
2007 ൽ ബിജെപി ജെഡിഎസ് സഖ്യം ചെയ്തിരുന്നു ഇതിന്റെ പശ്ചാത്തലത്തിൽ ഉയർന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു. എന്നാൽ അന്ന് സഖ്യം ബിജെപി പിൻവലിച്ചതിനെത്തുടർന്ന് ജെഡി എസ് താഴെ പോയിരുന്നു.
സുപ്രീം കോടതിയുടെ ഉത്തരവിനെ തുടർന്ന് നടത്തിയ വിശ്വാസവോട്ടെടുപ്പിൽ വിജയിച്ചതിന്റെ തുടർന്ന് ശനിയാഴ്ച്ചയായിരുന്നു കോൺഗ്രസ്-ജെഡി എസ് സഖ്യം സർക്കാർ രൂപീകരിക്കാൻ തീരുമാനമായത്. ബുധനാഴ്ചയാണ് കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്യുക. കോണ്‍ഗ്രസിന്റെ ജി. പരമേശ്വരയായിരിക്കും ഉപമുഖ്യമന്ത്രി.
Also Read: കുമാരസ്വാമി ബുധനാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും
പ്രതികരിക്കാൻ ഇവിടെ എഴുതുക