ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തിന്റെ നേതൃത്വത്തില്‍ അധികാരത്തിലേറുന്ന രണ്ടാമത്തെ സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങ് 23ന് നടക്കും.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ജെ.ഡി-എസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡ, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍റാവു, കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി, ബി.എസ്.പി അധ്യക്ഷ മായാവതി, എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ഡി.എം.കെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിന് തുടങ്ങിയവരാണ് സത്യപ്രതിജ്ഞ ചടങ്ങിനെത്തുക.
ബംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ജെ.ഡി-എസ് സംസ്ഥാന അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കും.
Also Read: ഇന്ധനവില സര്‍വകാല റെക്കോഡില്‍; പെട്രോളിന് 80 കടന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക