കണ്ണന്താനം ഫിലിംസിന്റെ ബാനറില്‍ മനേഷ് തോമസ് നിര്‍മ്മിച്ച് സുഗീത് സംവിധാനം ചെയ്യുന്ന കിനാവള്ളി ഉടന്‍ തീയേറ്ററുകളിൽ എത്തും. ഓര്‍ഡിനറി, മധുരനാരങ്ങ എന്നീ ചിത്രങ്ങള്‍ക്കു ശേഷം സുഗീത് സംവിധാനം ചെയ്യുന്ന ചിത്രമാണ് കിനാവള്ളി.
ഹ്യൂമറും ഹൊററും കലര്‍ത്തിയ ചിത്രത്തിൽ ഹരീഷ് കണാരന് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കും. ശ്യാം ശീതള്‍ എ പി ,വിഷ്ണു രാമചന്ദ്രന് എന്നിവര്‍ തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് നവാഗതനായ വിവേക് മേനോനാണ്. ബേസ്ഡ് ഓണ്‍ എ ഫേക്ക് സ്റ്റോറി എന്ന ടാഗ്ലൈനോടെ എത്തുന്ന ചിത്രം ഒരു ക്ലീന്‍ എന്റര്‍ടെയ്നറാകുമെന്നാണ് റിപ്പോർട്ട്.
Also Read: കിടിലൻ ഡബ്സ്മാഷുമായി ദിലീപിന്റെ മകള്‍ മീനാക്ഷി; വീഡിയോ കാണാം
പ്രതികരിക്കാൻ ഇവിടെ എഴുതുക