പുതിയ വീട്ടിലേക്ക് താമസം മാറുമ്പോൾ എല്ലാവർക്കും ആവലാതി തുടങ്ങും. സാധനങ്ങള്‍ സുരക്ഷിതമായി പുതിയ ഇടത്തേക്ക് എത്തിക്കുന്നതിനെക്കുറിച്ചുള്ള കാര്യങ്ങൾ ആലോചിച്ചിട്ടാവും ആവലാതി. എന്നാല്‍ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതമായ രീതിയില്‍ തന്നെ പുതിയ വീട്ടിലേക്ക് താമസം മാറാം. അവ എന്തൊക്കെയെന്ന് നോക്കാം.
എല്ലാ സാധനങ്ങളും പാക്ക് ചെയ്യുമ്പോള്‍ തന്നെ അല്പം ശ്രദ്ധിക്കാവുന്നതാണ്. പെട്ടിയ്ക്ക് മുകളില്‍ പേരെഴുതി ഏതൊക്കെ വസ്തുക്കളാണെന്ന് ആദ്യം തിരിച്ചു വെയ്ക്കാവുന്നതാണ്.
അതുപോലെ പണി മുഴുവന്‍ പൂര്‍ത്തിയാക്കിയതിനു ശേഷം മാത്രം സാധനങ്ങള്‍ പുതിയ വീട്ടിലേക്ക് മാറ്റുക. അല്ലെങ്കില്‍ സാധനങ്ങള്‍ പലതും ഒതുക്കിവെയ്ക്കാന് പ്രശ്നമാകും എന്നതാണ് കാര്യം.
പുതിയ വീട്ടിലേക്ക് മാറ്റേണ്ട വസ്തുക്കള്‍ ഘട്ടം ഘട്ടമായി മാത്രം പാക്ക് ചെയ്യുക. ഒരിക്കലും ഒരുമിച്ച് ധൃതി പിടിച്ച് പാക്കിംഗ് നടത്താതിരിക്കുക. ഇത് എന്തൊക്കെ എവിടെ വച്ചു എന്ന കാര്യത്തില്‍ കണ്‍ഫ്യൂഷനാക്കും.
കൂടാതെ ഉറപ്പുള്ള പെട്ടികള്‍ ഉപയോഗിച്ച് പാക്കിംഗ് നടത്തുക. അല്ലാത്തപക്ഷം വസ്തുക്കള്‍ പുതിയ വീട്ടിലേക്ക് മാറ്റുമ്പോള്‍ അത് ഇടക്ക് വെച്ച് പൊട്ടിപ്പോവാന്‍ കാരണമാകും.
Also read: അവർ എന്നെ ഏറെ സ്വാധീനിച്ച സ്ത്രീ; സൂര്യ
പ്രതികരിക്കാൻ ഇവിടെ എഴുതുക