ഐ പി എല്‍ താരം സ്റ്റുവര്‍ട്ട് ബിന്നിയുമായി താരതമ്യം ചെയ്തു ധിക്ഷേപിച്ച അജ്ഞാതനു കലക്കന്‍ മറുപടിയുമായി അഭിഷേക്. അഭിഷേകും സ്റ്റുവാര്‍ട്ടും ഒന്നിനും കൊള്ളത്തവരാണ്, സുന്ദരിമാരായ ഭാര്യമാരെ കിട്ടാന്‍ ഇവര്‍ അര്‍ഹരല്ല, ഒരാള്‍ സിനിമയിലും മറ്റെയാള്‍ ക്രിക്കറ്റിലും എത്തിയത്.
ഇവരുടെ പിതാക്കന്മാര് കാരണമാണ് എന്നുമായിരുന്നു വ്യാജ വിലാസത്തിലുള്ള ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് അഭിഷേകിനെ കളിയാക്കി കൊണ്ടു വന്ന കുറിപ്പ്. എന്തായാലും അധിക്ഷേപത്തിന് ചുട്ടമറുപടി അഭിഷേക് നൽകി സഹോദരാ എന്റെ ഷൂ ധരിച്ച് ഒരു കിലോമീറ്റര്‍ നടക്കു, നിങ്ങള്‍ 10 അടി നടന്നാല്‍ എനിക്കു നിങ്ങളോടു ബഹുമാനം തോന്നും, സ്വയം മെച്ചപ്പെടാന്‍ സമയം കണ്ടെത്തു മറ്റുള്ളവരെ കുറിച്ച് ചിന്തിക്കേണ്ട’ എന്നായിരുന്നു അഭിഷേകിന്റെ മറുപടി.
Also Read: നിങ്ങളുടെ നഗ്നചിത്രങ്ങൾ ഞങ്ങൾക്ക് കൈമാറൂ, അശ്ലീല പ്രചരണം ഞങ്ങൾ തടയാം; ഫേസ്ബുക്ക്
പ്രതികരിക്കാൻ ഇവിടെ എഴുതുക