പനി ബാധയെ തുടര്‍ന്ന് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ബംഗാള്‍ സ്വദേശി മരിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലാണ് കുന്നംകുളത്തുനിന്ന് ഹോട്ടല്‍ തൊഴിലാളിയായ ബംഗാളി സ്വദേശി ഷെയ്ക്കിനെ പനി ബാധയെ തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ എത്തിച്ചത്.
ഫോറന്‍സിക് വിഭാഗത്തിന്റെ പ്രാഥമിക പരിശോധനയിലാണ് മരണകാരണത്തെ കുറിച്ചുള്ള സൂചന ലഭിച്ചത്. സാമ്ബിള്‍ എടുക്കുന്നതിനായി സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ ഇക്കാര്യമറിയിച്ച് ഡി.എം.ഒയ്ക്ക് മെഡിക്കല്‍ കോളേജ് അധികൃതര്‍ കത്ത് നല്കി. മെഡിക്കല്‍ കോളജില്‍ നിപ പരിശോധനയ്ക്കും ചികിത്സയ്ക്കും മറ്റുമുള്ള സുരക്ഷാ സംവിധാനം ഒരുക്കിയിരുന്നില്ല.
Also Read: പുതിയ വീട്ടിലേക്ക് താമസം മാറുമ്പോൾ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം
പ്രതികരിക്കാൻ ഇവിടെ എഴുതുക