വ്യക്തിശുചിത്ത്വം പാലിക്കാത്തത്- ഓരോ തവണ മൂത്രമൊഴിച്ചതിനു ശേഷവും സ്വകാര്യ ഭാഗങ്ങൾ നന്നായി കഴുകി വൃത്തിയാക്കണം. മുന്നിൽ നിന്നും പിന്നിലേക്ക് വേണം കഴുകാൻ.ഇല്ലെങ്കിൽ മലദ്വാരത്തിൽ നിന്നും ഇ കോളി പോലുള്ള ബാക്ടീരിയകൾ മൂത്രനാളത്തിലേക്ക് പ്രവേശിക്കാൻ ഇടയാകും.
പൊതു ശൗചാലയങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്നത്.
ആർത്തവസമയത്തുപയോഗിക്കുന്ന നാപ്കിനുകൾ ടാമ്പൂണുകൾ എന്നിവയിൽ നിന്നുണ്ടാകുന്ന അണുബാധ.
തെറ്റായ ബോഡി പോസ്ചറിൽ ഇരുന്ന് മൂത്രമൊഴിക്കുന്നത് റെസിഡ്യൂവൽ യൂറിൻ അഥവാ മൂത്രം മുഴുവനായി പോകാതെ ബാക്കി കെട്ടി കിടക്കുന്നതു കൊണ്ടും അണുബാധയുണ്ടാക്കും.
നനഞ്ഞ അടിവസ്ത്രങ്ങൾ ഉപയോഗിക്കുന്നതും അണുബാധയ്ക്ക് കാരണമാകുന്നു.
വിവാഹത്തിന് മുമ്പുള്ള കാരണങ്ങൾക്ക് പുറമെ മറ്റു ചില കാര്യങ്ങളും വിവാഹം കഴിഞ്ഞ സ്ത്രീകളിൽ യൂറിനറി ഇൻഫെക്ഷൻ ഉണ്ടാകാൻ കാരണമാകുന്നു.
ചില സ്ത്രീകളിൽ ആദ്യ ലൈംഗിക ബന്ധത്തിന് ശേഷം ‘ഹണിമൂൺ സിസ്റ്റൈറ്റിസ്’ എന്ന അണുബാധ ഉണ്ടാകാറുണ്ട്.
ശാരീരിക ബന്ധത്തിലേർപ്പെടുമ്പോൾ സ്ത്രീകളുടെ ശാരീരിക ഘടന മൂലം അണുക്കൾ ഉള്ളിലേക്കെത്തുന്നത് അണുബാധയ്ക്ക് കാരണമാകുന്നു.
ഹോർമോൺ വ്യതിയാനങ്ങൾ.
പ്രമേഹം, ആസ്ത്മ എന്നീ രോഗങ്ങൾക്ക് മരുന്ന് കഴിക്കുന്നവരിലും പ്രസവസമയത്തു പ്രശ്നങ്ങൾ ഉണ്ടായിരുന്നവരിലും അണുബാധയ്ക്ക് സാധ്യതയുണ്ട്.
ഗർഭകാലത്തുള്ള അണുബാധ അബോർഷനുള്ള സാധ്യത കൂട്ടും.
മൂന്നു നാല് മണിക്കൂർ കൂടുമ്പോൾ മൂത്രമൊഴിക്കുക. മൂത്രം ഒരിക്കലും പിടിച്ചു വയ്ക്കരുത്.
പൊതുശൗചാലയങ്ങൾ ഉപയോഗിക്കേണ്ടി വന്നാൽ ഇന്ത്യൻ ക്ലോസറ്റ് ഉപയോഗിക്കുക.
ആർത്തവ സമയത് സ്വകാര്യ ഭാഗങ്ങൾ കൂടുതൽ വൃത്തിയായി സൂക്ഷിക്കുക. തുണി, ടാമ്പൂണുകൾ എന്നിവയ്ക്ക് പകരം സാനിട്ടറി പാഡുകളും അംഗീകൃത ആർത്തവ കപ്പുകളും ഉപയോഗിക്കുക. ഇവ കൃത്യമായ ഇടവേളകളിൽ മാറ്റുകയും വേണം.
ശാരീരിക ബന്ധത്തിന് മുൻപും ശേഷവും സ്വകാര്യഭാഗങ്ങൾ ശുദ്ധജലത്തിൽ കഴുകി വൃത്തിയാക്കുക.
ഗര്ഭകാലത്തു മൂത്രശയരോഗം വന്നാൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം മരുന്നുകൾ കഴിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക