തൊടുപുഴ കരിങ്കുന്നത്ത് വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ സി.പി.എം ബ്രാഞ്ച് കമ്മിറ്റിയംഗം അറസ്റ്റിലായി. ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങിയ യുവതിയെ വഴിയില്‍ വെച്ച് സി.പി.എം ബ്രാഞ്ച് കമ്മിറ്റിയംഗം വിജേഷാണ് പിടിയിലായത്. തൊടുപുഴയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതി വീട്ടിലേക്ക് മടങ്ങുമ്ബോഴാണ് ആക്രമണത്തിനിരയായത്.
യുവതിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയതോടെ പരിസരത്ത് ഒളിപ്പിച്ചു വച്ചിരുന്ന ബൈക്കുമെടുത്ത് വിജേഷ് കടന്നുകളഞ്ഞു. അതിക്രമത്തിനും മാനഭംഗത്തിനുമായി ഐ.പി.സി 447, 354 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ജൂഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു. സിപിഎം ബ്രാഞ്ച് അംഗമായ പ്രതി വിജേഷ് ഡി.വൈ.എഫ്.ഐയുടെ സജീവ പ്രവര്‍ത്തകനാണെന്നും പോലീസ് പറഞ്ഞു.
Also Read: നാളെ യുഡിഎഫ് ഹര്‍ത്താല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക