നിപ്പ രോഗബാധയെത്തുടർന്ന് മാറ്റിവച്ച പി എസ് സി പരീക്ഷകൾ ജൂലൈ മാസത്തിൽ തന്നെ നടത്തി തീർക്കാനുള്ള ശ്രമങ്ങൾ പി എസ് സി തുടങ്ങി. ഞായറാഴ്ചകൾ കൂടി പ്രയോജനപ്പെടുത്തി പരീക്ഷകൾ നടത്തി തീർക്കാൻ കമ്മിഷൻ യോഗം അനുമതി നൽകി.
5.25 ലക്ഷം പേർ അപേക്ഷിച്ച സിവിൽ പോലീസ് ഓഫീസർ, 5 ലക്ഷം പേർ അപേക്ഷിച്ച കമ്പനി/കോർപറേഷൻ അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കുള്ള പരീക്ഷകളാണ് പ്രധാനമായും നടത്താനുള്ളത്. ഭിന്നശേഷിക്കാരുടെ തൊഴിൽ സംവരണം 4% ആക്കി ഉയർത്തുന്നതിനുള്ള സർക്കാർ നിർദ്ദേശവും കമ്മീഷൻ ചർച്ച ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക