താരസംഘടനായ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനം മമ്മൂട്ടി ഒഴിയുമെന്ന് സൂചന. യുവാക്കൾക്കും സ്ത്രീകൾക്കും സംഘടനയിൽ കൂടുതൽ സ്ഥാനം കൊടുക്കണമെന്നാണ് അദ്ദേഹം നിർദ്ദേശിക്കുന്നത്. പഴയ സമ്പ്രദായങ്ങളിൽ നിന്ന് മലയാളസിനിമ മുന്നോട്ട് പോകുകയാണന്ന് കൃത്യസമയത്തു മനസിലാക്കി അതനുസരിച്ചു നീങ്ങാൻ മലയാളത്തിന്റെ മെഗാസ്റ്റാർ തന്നെ മുൻകൈയെടുത്തത് തികച്ചും മാതൃകാപരമായ നടപടിയാണ്.
യുവതാരങ്ങളാണ് ഇനി മലയാളത്തിന്റെ താരസംഘടനയെ മുന്നിൽനിന്നു നയിക്കേണ്ടതെന്നു മമ്മൂട്ടി വ്യക്തമാക്കി കഴിഞ്ഞു. മാത്രവുമല്ല പുതിയ ചിത്രങ്ങളുടെ തിരക്കിലായതിനാൽ അദ്ദേഹത്തിന് കൂടുതൽ സമയം സംഘടനാപ്രവർത്തനങ്ങൾക്കായി മാറ്റിവയ്ക്കാനും സാധിക്കില്ല. ഇത്തവണത്തെ അമ്മ ഷോ ആയ അമ്മ മഴവില്ലിന്റെ നെടുംതൂണായിരുന്നു മമ്മൂട്ടി. വൻവരുമാനമാണ് ഈ ഷോയിലൂടെ അമ്മയ്ക്ക് ലഭിച്ചത്. ഷോയ്ക്ക് ശേഷമാണ് മമ്മൂട്ടി തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്. അമ്മയുടെ പ്രസിഡന്റ് സ്ഥാനം ഒഴിയുമെന്ന് നടനും എം പിയുമായ ഇന്നസെന്റും നേരത്തെ അറിയിച്ചിരുന്നു. ഇതോടെ അമ്മയുടെ തലപ്പത്തെ സ്ഥാനങ്ങളിൽ നിന്ന് വലിയ താരങ്ങൾ ഒഴിയുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക