ഫോൺ ഒന്ന് നിന്നുപോയാലോ വേഗത കുറഞ്ഞാലോ നാമെല്ലാം ആദ്യം ചെയ്യുന്നത് ഫോൺ റിസ്റ്റാർട്ട് ചെയ്യുക എന്നതാണ്. ഇങ്ങനെ ചെയ്താൽ ഫോണിന്റെ വേഗത കൂടുമെന്നൊരു വിശ്വാസം നമുക്കെല്ലാമുണ്ട്. ഇത് വെറുമൊരു വിശ്വാസം മാത്രമല്ല സത്യവുമാണ്. ഫോൺ റിസ്റ്റാർട്ട് ചെയ്യുമ്പോൾ വേഗതയും കൂടുന്നു. ഇതെങ്ങനെയാണ് സാധ്യമാകുന്നതെന്ന് നോക്കാം.
നാമുപയോഗിക്കുന്ന ഓരോ അപ്പുകൾക്കും ആവശ്യമായ മെമ്മറി നൽകി അവയെ നിലനിർത്തുന്നത് ഫോണിലെ റാം ആണ്. നാം കൂടുതൽ ആപ്പുകൾ ഉപയോഗിക്കുമ്പോൾ റാം മെമ്മറി തീരുകയും അത് ഫോൺ പ്രവർത്തനങ്ങളെ ബാധിക്കുകയും ചെയ്യും. ഈ അവസ്ഥയിൽ എല്ലാ ആപ്പുകളും ക്ലോസ് ചെയ്യുന്നതിലൂടെ പ്രശ്നം പരിഹരിക്കാൻ സാധിക്കും. എന്നാലും ചില അവസരങ്ങളിൽ അമിതമായ തോതിലുള്ള ആപ്പുകളുടെ ഉപയോഗം ഫോൺ മെമ്മറിയെ സാരമായി ബാധിക്കുകയും ഫോൺ ഹാങ് ആവുകയും ചെയ്യും. ഈ അവസരത്തിൽ ഫോൺ ഒന്ന് റിസ്റ്റാർട്ട് ചെയ്താൽ റാം പൂർണ്ണ മെമ്മറിയോടെ തിരിച്ചെത്തും. ഫോൺ ഓഫ് ആകുമ്പോൾ ഫോണിന്റെ പ്രവർത്തനങ്ങൾ പൂർണമായി നിലയ്ക്കുമ്പോൾ പശ്ചാത്തലത്തിൽ പ്രവർത്തിക്കുന്ന എല്ലാ ആപ്പുകളും നിലയ്ക്കുന്നു. ഇത് കൊണ്ടാണ് കൂടുതൽ മെമ്മറിയോടെ ഫോൺ വീണ്ടും പ്രവർത്തിക്കാൻ കാരണമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക