പാലക്കാട്: ഓടിക്കൊണ്ടിരിക്കെ ട്രെയിന്‍ ബോഗികള്‍ വേര്‍പെട്ടു. പട്ടാമ്പിയില്‍ വെച്ചാണ് മംഗലാപുരത്ത് നിന്ന് ചെന്നൈയിലേക്ക് പോകുന്ന ചെന്നൈ മെയിലിന്റെ ബോഗികള്‍ വേര്‍പെട്ടത്. തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്.
വെളളിയാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് സംഭവം. ട്രെയിന്‍ പട്ടാമ്പി സ്റ്റേഷനില്‍ നിന്ന് ഷൊര്‍ണൂര്‍ ഭാഗത്തേക്ക് പോകാനായി യാത്ര തുടങ്ങിയപ്പോഴാണ് ബോഗികള്‍ വേര്‍പെട്ടത്. ബി2, ബി3 എ.സി. കോച്ചുകള്‍ കഴിഞ്ഞുള്ള ബോഗികളാണ് വേര്‍പെട്ടുപോയത്. ബോഗികള്‍ വേര്‍പെട്ടതറിയാതെ ബാക്കിയുള്ളവയുമായി കുറച്ച് ദുരം ട്രെയിന്‍ മുന്നോട്ടുപോയി. ഉടന്‍ ട്രെയിന്‍ നിര്‍ത്തിയതിനാല്‍ വന്‍ അപകടം ഒഴിവായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക