നിരന്തരമായി വേതനം വൈകുന്നതിനെ തുടർന്ന് എയര്‍ ഇന്ത്യയിലെ പൈലറ്റുമാര്‍ അനിശ്ചിതകാല സമരത്തിന് തയ്യാറെടുക്കുന്നു. പൈലറ്റുമാരുടെ സംഘടനയായ ഐ.സി.പി.എ ആണ് നിസ്സഹകരണ സമരത്തിലേക്ക് നീങ്ങാന്‍ തയ്യാറെടുക്കുന്നത്. സ്ഥിരമായി വേതനം വൈകുന്നത് മൂലം സാമ്പത്തിക, മാനസിക പ്രശ്നങ്ങള്‍ ഉണ്ടാകുന്നുവെന്ന് പൈലറ്റുമാര്‍ പരാതിപ്പെടുന്നു. ഇത് ജോലിയെ ബാധിക്കുന്ന സാഹചര്യം വന്നതോടെയാണ് സമരത്തിന് തയ്യാറെടുക്കുന്നതെന്ന് പൈലറ്റുമാര്‍ വ്യക്തമാക്കി.
അതേസമയം എയര്‍ ഇന്ത്യ ജീവനക്കാരുടെ താല്പര്യം സംരക്ഷിക്കുന്ന കാര്യത്തിൽ നിന്ന് പുറകോട്ട് പോവുകയാണ്. ഇത് അംഗീകരിക്കാനാവില്ല. സംഘടനാ വക്താവ് പറഞ്ഞു.
എന്നാൽ കഴിഞ്ഞ കുറച്ച് കാലമായി എയര്‍ ഇന്ത്യ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയാണ് ശമ്പളം വൈകാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക