ശിഷ്യയെ ലൈംഗീകമായി പീഡിപ്പിച്ച കേസിൽ ആൾദൈവം ദാതി മഹാരാജിനെ അറസ്റ്റ് ചെയ്തു. രണ്ടു വർഷം മുൻപ് ഛത്തർപൂരിലെ ശനിധാമിൽ വച്ച് പീഡിപ്പിച്ചു എന്നാണ് പെൺകുട്ടിയുടെ പരാതി. പേടികൊണ്ട് ഇതുവരെ പരാതിപ്പെടാതിരിക്കുകയായിരുന്നു. ആശ്രമത്തിലെ നിരവധി പെൺകുട്ടികളെയും ഇയാൾ സമാനരീതിയിൽ പീഡനത്തിനിരയാക്കുന്നുണ്ടെന്നും പെൺകുട്ടി വെളിപ്പെടുത്തി.
ഇയാൾക്കെതിരെ നേരത്തെയും സമാനമായ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ശിക്ഷാനിയമം 376, 377, 354, 34 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.കേസന്വേഷണം ഡിസ്ട്രിക്ട് ഇൻവെസ്റ്റിഗേഷൻ യൂണിറ്റിന് കൈമാറി. ടെലിവിഷൻ ചാനലുകളിൽ ആധ്യാത്മിക പരിപാടികൾ അവതരിപ്പിക്കുന്ന ഇയാൾക്ക് ഡൽഹിയിലും ഉത്തരേന്ത്യയിലുമായി നിരവധി അനുയായികളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക