ജെയിംസ് ബോണ്ടായി വീണ്ടും ഡാനിയേൽ ക്രെയ്ഗ് തന്നെ വെള്ളിത്തിരയിലെത്തുമെന്നുറപ്പായി. ഇനി ജെയിംസ് ബോണ്ടാകാനില്ല എന്ന് ക്രെയ്ഗ് നേരത്തെ പ്രഖ്യാപനം നടത്തിയിരുന്നു. വമ്പൻ പ്രതിഫലം നൽകിയാണ് അണിയറപ്രവർത്തകർ ക്രെയ്ഗിനെ തിരികെ കൊണ്ട് വരുന്നത്. 50 മില്യൺ പൗണ്ടാണ് ക്രെയ്ഗിന് നിർമാതാക്കൾ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇന്ത്യൻ രൂപ ഏതാണ്ട് 450 കോടി രൂപയോളം വരുമിത്.
ലോകസിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന പ്രതിഫലമാണിത്. പ്രതിഫലത്തിന് പുറമെ ചിത്രത്തിന്റെ മോഡലാകുന്നതിന്റെ ലാഭവിഹിതവും ക്രെയ്ഗിന് ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക