കൊല്ലം: കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ കെ.ബി.ഗണേഷ് കുമാര്‍ എം.എല്‍.എയ്ക്കെതിരെയും ഡ്രൈവര്‍ക്കെതിരെയും പൊലീസ് കേസെടുത്തു. ദേഹോപദ്രവം ഏല്‍പ്പിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ് പൊലീസ് കേസെടുത്തത്.
ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. അഞ്ചല്‍ സ്വദേശിയായ അനന്തകൃഷ്ണ (22)നാണ് അമ്മയുടെ മുന്നില്‍ വച്ച് മര്‍ദ്ദനമേറ്റത്. അനന്തകൃഷ്ണന് എം.എല്‍.എയുടെ കാറിനു സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. ആദ്യം എം.എല്‍.എയും പിന്നീട് ഡ്രൈവറും മര്‍ദ്ദിക്കുകയായിരുന്നെന്ന് അനന്തകൃഷ്ണന് പറഞ്ഞു. അഞ്ചല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്കു ശേഷം അനന്തകൃഷ്ണന് സ്വകാര്യ ആശുപത്രിയില്‍ വിദഗ്ദ്ധ ചികിത്സ തേടി.
നടിയെ ആക്രമിച്ച കേസ്; സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് കോടതിയിൽ
പ്രതികരിക്കാൻ ഇവിടെ എഴുതുക