2018 ലെ റഷ്യന്‍ ലോകകപ്പ് ഇന്ത്യയില്‍ സംപ്രേഷണം ചെയുന്നത് സോണി നെറ്റ്വര്‍ക്ക് ആണ്. ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്‍ക്ക് പുറമെ പ്രാദേശിക ഭാഷകളിലും ഇത്തവണ ലോകകപ്പ് ലഭ്യമാവും. മലയാളത്തിലും സോണി നെറ്റവര്‍ക്ക് ലോകകപ്പ് സംപ്രേഷണം ചെയുന്നുണ്ട്. ആരാധകരുടെ പ്രിയപ്പെട്ട ഷൈജു ദാമോദരന്‍ ആണ് മലയാളത്തില്‍ കളി പറയുന്നത്.
ലോകകപ്പ് മത്സരങ്ങള്‍ ഈ ചാനലുകളില്‍ കാണാം
സോണി ടെന്‍ 1 – തമിഴ്
സോണി ടെന്‍ 2 – ഇംഗ്ലീഷ്
സോണി ടെന്‍ 3 – ഹിന്ദി
സോണി ESPN – മലയാളം
സോണി സിക്സ് – ബംഗാളി
സോണി ചാനലുകള്‍ക്ക് പുറമെ സോണി നെറ്റ്വര്‍ക്കിന്റെ മൊബൈല്‍ ആപ്പ് ആയ സോണി ലൈവിലും കൂടാതെ ജിയോ ടിവിയിലും മത്സരങ്ങള്‍ ലൈവ് ആയി ലഭ്യമാവും. ചാനലുകളിലെ ഫിക്സ്ചറുകള്‍ മാറ്റങ്ങള്‍ക്ക് വിധേയമാണ്. ലോകകപ്പ് വാര്‍ത്തകള്‍ ഫാന്പോര്ട്ടിലും മൊബൈല്‍ ആപ്പിലും ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക