ആലപ്പുഴ: കെ.എസ്.ആര്.ടി.സിയുടെ മിന്നല്‍ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. 14പേര്‍ക്ക് പരുക്കേറ്റു. ദേശീയ പാതയില്‍ കായംകുളം ഒ.എന്‍.ജെ ജംക്ഷനില്‍ പുലര്‍ച്ചെയായിരുന്നു അപകടമുണ്ടായത്. അപകടത്തില്‍ ബസിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു.
രാവിലെ ആറു മണിയോടെയാണ് സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസ് എതിരെ വന്ന ലോറിയുമായി കൂട്ടിയിടിച്ചത്. ബസ് ഡ്രൈവര്‍ സീറ്റില്‍ നിന്ന് തെറിച്ചു പോയതിനാല്‍ നൂറു മീറ്ററോളം ഡ്രൈവറില്ലാതെ ഓടിയ ബസ് പാതയുടെ വശത്തേക്ക് ഇറങ്ങി നില്‍ക്കുകയായിരുന്നു. രാവിലെയായതിനാല്‍ ജംഗ്ഷനില്‍ വലിയ തിരക്കില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
ഗുരുതരമായി പരുക്കേറ്റ റിട്ടയേര്‍ഡ് ജസ്റ്റിസ് മോഹന്‍ദാസ്, ഭാര്യ ആശ, യാത്രക്കാരായ ഐവിഷ്, ലോറി ഡ്രൈവര്‍ സനല്‍കുമാര്‍ എന്നിവരെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ കായംകുളം താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കശ്മീരിലെ രക്തച്ചൊരിച്ചിലിന് കാരണം ബിജെപിയുടെയും മോദിയുടെയും പിടിപ്പുകേട്; ശിവസേന
പ്രതികരിക്കാൻ ഇവിടെ എഴുതുക