ലോക പ്രശസ്ത അമേരിക്കൻ യുവഗായകൻ ട്രിപ്പിൾ എക്സ് ടെൻടാസിയൻ വെടിയേറ്റ് മരിച്ചു. വടക്കൻ മിയാമിയിലെ മോട്ടോർ സൈക്കിൾ ഷോപ്പിനു മുന്നിൽ വച്ചാണ് മുഖം മൂടി ധരിച്ച രണ്ടുപേർ ടെൻടാസിയന് നേരെ വെടിയുതിർത്തത്.
സ്വന്തം കാറിൽ രക്തത്തിൽ കുളിച്ചു നിൽക്കുന്ന ടെൻടാസിയന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 20 വയസുള്ള ടെൻടാസിയന്റെ യഥാർഥ പേര് ജോസെ ഓൺഫ്രോയ് എന്നാണ്. റാപ് സംഗീതത്തിൽ ലോകമെമ്പാടും ആരാധകരുള്ള ഗായകനാണ് ടെൻടാസിയൻ. കൊലയാളികളെക്കുറിച്ചോ കൊലയുടെ കാരണത്തെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.
സ്കൂള്‍വാനില്‍ നിന്നും തെറിച്ച് വീണ് വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്ക്; ഡ്രൈവര്‍ അറസ്റ്റില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക