കോട്ടയം: സ്കൂള്‍വാനില്‍ നിന്നും തെറിച്ചുവീണ് രണ്ട് വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്ക്. കോട്ടയം പൊന്‍കുന്നത്തെ സ്വകാര്യ സ്കൂളിലെ വിദ്യാര്‍ത്ഥിനികള്‍ക്കാണ് പരിക്കേറ്റത്. നാലാംക്ലാസ് വിദ്യാര്‍ത്ഥിനി ജോബിറ്റ, ആറാംക്ലാസ് വിദ്യാര്‍ത്ഥിനി ആവണി എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഓടിക്കൊണ്ടിരിക്കുന്നതിനിടയിൽ വാനിന്റെ പിന്‍വാതില്‍ തുറന്ന് വിദ്യാര്‍ത്ഥിനികള്‍ പുറത്തേക്ക് വീഴുകയായിരുന്നു. പരുക്കേറ്റ കുട്ടികളെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ സ്കൂള്‍ വാനിന്റെ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക