ജമ്മു കശ്മീരിലെ ബിജെപി പിഡിപി കൂട്ടുമുന്നണി തകർന്നു. സഖ്യം അവസാനിപ്പിച്ചിരിക്കുന്നുവെന്ന് ജനറൽ സെക്രട്ടറി രാം മാധവ് വാർത്താസമ്മേളനത്തിലൂടെ അറിയിച്ചു.
കഠുവ സംഭവത്തിന് ശേഷം ഇരുപാർട്ടികളും തമ്മിലുണ്ടായ രൂക്ഷമായ അഭിപ്രായ വ്യാത്യാസങ്ങളാണ് മുന്നണിയുടെ തകർച്ചയ്ക്ക് കാരണമായത്. 2014 തിരഞ്ഞെടുപ്പിന് ശേഷമാണ് ബിജെപി പിഡിപി സഖ്യം രൂപീകരിച്ചത്. ജമ്മു കാശ്മീരിൽ നിന്നുള്ള ബിജെപി എം എൽ എ മാരുമായി അമിത് ഷാ ഇന്ന് രാവിലെ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സഖ്യം പിരിയുകയാണെന്നുള്ള പ്രഖ്യാപനം വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക