ലോകകപ്പ് മത്സരത്തിനിടെ തത്സമയ റിപ്പോർട്ടിങ് നടത്തുകയായിരുന്ന മാധ്യമപ്രവർത്തകയെ യുവാവ് പരസ്യമായി ചുംബിച്ചു. ജർമൻ ചാനലായ ഡച്ച് വെൽലെയുടെ റിപ്പോർട്ടർ ജൂലിയത്ത് ഗോൺസലാസ് തേറനാണ് ഈ അനുഭവം ഉണ്ടായത്. ലൈവ് റിപ്പോർട്ടിങ്ങിനിടെ യുവാവ് മോശമായി പെരുമാറുകയായിരുന്നു. ചുംബിച്ചതിൽ ഞെട്ടിയ ജൂലിയത്ത് അത് പ്രകടിപ്പിക്കാതെ ജോലി തുടർന്നു.
പിന്നീട് തന്റെ ഇൻസ്റ്റാഗ്രാം പേജിൽ അവർ തന്നെ സംഭവത്തിന്റെ വീഡിയോ പങ്കുവച്ചു. “ആദരിക്കൂ! ഇത് ഞങ്ങളർഹിക്കുന്നില്ല. ഞങ്ങൾ മൂല്യത്തിനും പ്രൊഫെഷണലിസത്തിനും തുല്യത കാണുന്നു. എനിക്ക് ഫുട്ബോളിന്റെ സന്തോഷം പങ്കുവയ്ക്കാം. പക്ഷെ സ്നേഹവും പീഡനത്തിന്റെ പരിമിതികളും നാം തിരിച്ചറിയണം.” അവർ കുറിച്ചു. കഴിഞ്ഞ വർഷം ബ്രസീലിന്റെ റിപ്പോർട്ടർ ഡോൾട്ടറിക്കും സമാനാനുഭവമുണ്ടായിട്ടുണ്ട്.
സങ്കൽപ്പ പുരുഷനായ ഐ പി എസുകാരനെ ഒരുനോക്കു കാണാൻ പഞ്ചാബി പെൺകുട്ടി മധ്യപ്രദേശിൽ
പ്രതികരിക്കാൻ ഇവിടെ എഴുതുക