ഒരുനിമിഷത്തെ അശ്രദ്ധ മതി റോഡുകളിൽ നിങ്ങളുടെ ജീവൻ പൊലിയാൻ. നാം റോഡിൽ കാണിക്കുന്ന അശ്രദ്ധ പലപ്പോഴും നമ്മുടെ മാത്രമല്ല മറ്റുള്ളവരുടെയും ജീവൻ അപകടത്തിലാകും. തിരക്കുകൾ കൊണ്ടോ അക്ഷമ കൊണ്ടോ റോഡ് മുറിച്ചു കടക്കാൻ നിൽക്കുമ്പോൾ നമ്മൾ പലപ്പോഴും സിഗ്നലാകാൻ കാത്തു നിൽക്കാറില്ല. വാഹനങ്ങളുടെ ഇടയിൽക്കൂടി അതിസാഹസികമായി റോഡ് മുറിച്ചു കടക്കുന്നവരെ നിരത്തുകളിൽ കാണാൻ സാധിക്കും. എന്നാൽ ഒറ്റ നിമിഷത്തെ ഈ അശ്രദ്ധയും അനാവശ്യ വെപ്രാളവും കാരണം നമുക്ക് ജീവൻ തന്നെ നഷ്ടപ്പെടാം. ഇത് തെളിയയിക്കുന്ന ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിലൂടെ ഇപ്പോൾ പ്രചരിക്കുന്നത്.
മെക്സിക്കോയിലെ സോനാരാ സംസ്ഥാനത്തെ നൊഗാലെസിലാണ് മിനർവ എന്ന 22 കാരിക്ക് അശ്രദ്ധ മൂലം ഗുരുതരമായ പരിക്കേറ്റത്. ഹൈഹീൽ ഇട്ടുകൊണ്ട് ധൃതിയിൽ റോഡ് കടക്കുകയായിരുന്ന മിനർവ ബാലൻസ് നഷ്ടപ്പെട്ട് എതിരെ വന്ന വാഹനത്തിനടിയിലേക്ക് വീഴുകയായിരുന്നു. കൂടാതെ ഇവർ ഫോണിൽ സംസാരിക്കുന്നുമുണ്ടായിരുന്നു. ഇടതുകാലിനും കൈക്കും ഗുരുതരമായി പരിക്കേറ്റ മിനർവയെ ഉടനെ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. അപകടനില തരണം ചെയ്തുവെങ്കിലും ആശുപത്രിയിൽ കുറെ നാൾ കൂടി കഴിയേണ്ടി വരുമെന്ന് ഡോക്ടർമാർ അറിയിച്ചു.
ജീൻസിടാൻ വിലക്ക്; പിതാവിനെ അമ്മയും പെൺമക്കളും ചേർന്ന് കൊട്ടേഷൻ നൽകി കൊലപ്പെടുത്തി
പ്രതികരിക്കാൻ ഇവിടെ എഴുതുക