ഫെയ്സ് പാക്കുകളിട്ടിട്ടും ഫേഷ്യൽ ചെയ്തിട്ടും ചിലവേറിയ ട്രീറ്റ്മെന്റുകൾ ചെയ്തിട്ടും നിങ്ങൾക്ക് ആഗ്രഹിച്ച രീതിയിലുള്ള ചർമ്മകാന്തി ലഭിക്കുന്നില്ല? ചർമ്മകാന്തിക്കായി നാം പുറമെ പുരട്ടുന്ന ലേപനങ്ങളെ മാത്രം ആശ്രയിച്ചാൽ പോര. നാം കഴിക്കുന്ന ഭക്ഷണത്തിനും നമ്മുടെ ചർമ്മകാന്തി സംരക്ഷിക്കുന്നതിൽ പങ്കുണ്ട്. ചര്‍മ്മത്തിന്റെ ശരിയായ രക്തചക്രമണത്തിന് വൈറ്റമിന്‍ എ,ഇ,സി ഇവ അടങ്ങിയ ഭക്ഷണം ധാരാളമായി കഴിക്കണം.
ചര്‍മ്മത്തിന്റെ ആരോഗ്യമാണ് ചര്‍മത്തിന്റെ സൗന്ദര്യം. അതിനാല്‍ എല്ലാവിധ പോഷകങ്ങളുമടങ്ങിയ ആഹാരം കഴിക്കാന്‍ ശ്രദ്ധിക്കണം. പ്രത്യേകിച്ചും പഴച്ചാറുകള്‍. ത്വക്കിന് ആവശ്യമായ ഓക്സിജനെ ആഗിരണം ചെയ്യാന്‍ സഹായിക്കുന്ന വൈറ്റമിന്‍ സി, ഗ്ലൂക്കോസ് എന്നിവ പഴച്ചാറുകളില്‍ കൂടുതലായി അടങ്ങിയിരിക്കുന്നതാണ് കാരണം.
ഇലക്കറികള്‍, തക്കാളി, കാരറ്റ്, ബീറ്റ്റൂട്ട്, മുരിങ്ങയില ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ശരീരത്തിലെ വിഷാംശത്തെ അകറ്റി രക്തശുദ്ധീകരണത്തിന് മുരിങ്ങയില ഉത്തമമാണ്.
കരിങ്ങാലിക്കാതല്‍ വെള്ളം തിളപ്പിച്ചു കുടിക്കുക. ഇത് ചര്‍മ്മത്തിന്റെ ഉണര്വിന് നല്ലതാണ്.
നറുനീണ്ടിയിട്ടു തിളപ്പിച്ച വെള്ളത്തില്‍ തേന്‍ ചേര്‍ത്തു കഴിക്കുന്നതും ചര്‍മ്മത്തിന്റെ ഉണര്‍വിനും ഉന്മേഷത്തിനും നല്ലതാണ്.
ചര്‍മ്മസംരക്ഷണത്തിന് അന്നജത്തേക്കാളും പ്രധാനപ്പെട്ട ഘടകം മാംസ്യമാണ്. മുളപ്പിച്ച ധാന്യങ്ങളില്‍ ഇത് വളരെയധികം അടങ്ങിയിരിക്കുന്നു.
ദിവസവും 8 – 9 ഗ്ലാസ് വെള്ളം കുടിയ്ക്കുക. ആരോഗ്യമുള്ള ചര്‍മ്മത്തിന് വെള്ളം അത്യാവശ്യ ഘടകമാണ്.
ഗര്‍ഭാവസ്ഥയില്‍ അമ്മ കഴിക്കുന്ന ആഹാരം കുഞ്ഞിനെ വളരെയധികം സ്വാധീനിക്കുന്നുണ്ട്. ആഹാരത്തിലെ പോഷകക്കുറവ് കുഞ്ഞിന്റെ വരണ്ട ചര്‍മ്മത്തിനു കാരണമാകാം. ഗര്ഭപൂര്വചര്യകള്ക്ക് അമ്മ നിര്‍ബന്ധമായും പ്രാധാന്യം നല്‍കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക