ഒരാഴ്ച മുൻപ് ജോലിക്കിടയിൽ മൂളിയ പാട്ട് സോഷ്യൽ മീഡിയയിൽ വൈറലായതോടെ താരമായി മാറിയ രാകേഷ് സാക്ഷാൽ കമൽഹാസന് മുന്നിൽ ഗാനമാലപിച്ചു. പശ്ചാത്തല സംഗീതത്തിന്റെ മേമ്പൊടിയില്ലാതെ ചെന്നൈയിലെ രാജ് കമൽ സ്റ്റുഡിയോയിൽ വച്ച് ‘ഉന്നൈ കാണാത് നാൻ’ എന്ന ഗാനം ഉലകനായകനെ രാകേഷ് പാടി കേൾപ്പിച്ചു.
ജോലിക്കിടെ വീണു കിട്ടിയ വിശ്രമവേളയിൽ രാകേഷ് പാടിയ ഗാനം സുഹൃത്തായ ഷമീർ മൊബൈൽ ക്യാമറയിൽ പകർത്തി ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.ചുരുങ്ങിയ സമയത്തിനുള്ളിൽ ലക്ഷക്കണക്കിനാളുകളാണ് വീഡിയോ കണ്ടത്. ശങ്കർ മഹാദേവൻ,ഗോപി സുന്ദർ തുടങ്ങിയ പ്രമുഖർ രാകേഷിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. കമൽ ഹാസന് വേണ്ടി അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി ഫോണിലൂടെ അഭിനന്ദിച്ചിരുന്നു. ഇതേ തുടർന്നാണ് ഉലകനായകന്റെ മുന്നിൽ നേരിട്ട് പാടാനുള്ള അവസരം രാകേഷിന് ലഭിച്ചത്. രാകേഷ് കമൽ ഹാസന് മുന്നിൽ പാട്ട് പാടുന്ന വിഡിയോയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ശ്വേതയ്ക്ക് പ്രതിദിനം ഒരു ലക്ഷം, തൊട്ടു പിന്നിൽ രഞ്ജിനി; ബിഗ്ബോസ് താരങ്ങളുടെ പ്രതിഫലമറിയാം
പ്രതികരിക്കാൻ ഇവിടെ എഴുതുക