കന്നികളിക്കാരുമായി കളത്തിലിറങ്ങിയ സ്വീഡൻ ഇരുപത്തിനാലു വർഷങ്ങൾക്ക് ശേഷം ലോകകപ്പ് ഫുട്ബോളിന്റെ ക്വാർട്ടർഫൈനലിൽ. സ്വിറ്റ്സർലൻഡിനെ ഒരൊറ്റ ഗോളിന് തോൽപിച്ചാണ് സ്വീഡന്റെ ക്വാർട്ടർ പ്രവേശനം.
ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 66-ാം മിനിറ്റില്ലെ നീക്കമാണ് സ്വീഡനെ ക്വാർട്ടർഫൈനലിലെത്തിച്ചത്. മിഡ്ഫീൽഡർ എമിൽ ഫോഴ്സ്ബര്‍ഗാണ് സ്വീഡന്റെ വിജയഗോൾ നേടിയത്.
1958ൽ റണ്ണറപ്പുകളായ സ്വീഡൻ 1994ൽ സെമിയിലെത്തി മൂന്നാം സ്ഥാനക്കാരായിട്ടുണ്ട്. ഇതിനുശേഷം പ്രീക്വാർട്ടറിനപ്പുറത്തെത്താൻ അവർക്ക് കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ രണ്ടു ലോകകപ്പിൽ യോഗ്യതയും നേടിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക