ഏഷ്യാനെറ്റിലെ ബിഗ്ബോസ് റിയാലിറ്റി ഷോയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടി ശ്വേതാ മേനോനെന്ന് റിപ്പോർട്ടുകൾ. പ്രതിദിനം ഒരു ലക്ഷം രൂപയാണ് ശ്വേതയുടെ പ്രതിഫലം. അവതാരകയായ രഞ്ജിനി ഹരിദാസാണ് ശ്വേതയ്ക്ക് തൊട്ടു പിന്നിൽ. പ്രതിദിനം 80000 രൂപയാണ് രഞ്ജിനിയുടെ പ്രതിഫലം. മത്സരർഥികൾക്ക് പേക്ഷകരുടെ ഇടയിലുള്ള പ്രശസ്തിയും അടിസ്ഥാനമാക്കിയാണ് പ്രതിഫലം. 100 ദിവസമാണ് ഷോയുടെ കാലാവധി.
നടൻ അനൂപ് ചന്ദ്രന് 71000 രൂപയും നടിയും അവതാരകയുമായ പേർളി മാണിക്ക് 50000 രൂപയുമാണ് ദിവസംതോറും ലഭിക്കുക. സീരിയൽ താരം അർച്ചന സുശീലന് 30000 രൂപ, ഹിമയ്ക്ക് 20000 രൂപ എന്നിങ്ങനെയാണ് പ്രതിഫലം. ദീപൻ മുരളി, സാബുമോൻ എന്നിവർക്ക് ഇരുപതിനായിരം രൂപയിൽ താഴെയാണ് പ്രതിഫലം. മറ്റ് മത്സരാർഥികളായ അതിഥി റായ്, ശ്രീനിഷ് അരവിന്ദ്, ബഷീർ ബാഷി, അരിസ്റ്റോ സുരേഷ്, ദിയ സന എന്നിവരുടെ പ്രതിഫലത്തെ സംബന്ധിച്ച വിവരങ്ങൾ ലഭ്യമായിട്ടില്ല.
സിദ്ദിഖിന്റെ ഉദ്ദേശം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക; രമ്യ നമ്പീശൻ
പ്രതികരിക്കാൻ ഇവിടെ എഴുതുക