അഞ്ജലി മേനോന്റെ കൂടെയിലെ ഒരു ഹിറ്റ് ഗാനം രചിച്ച ശ്രുതി നമ്പൂതിരിയാണ് തന്റെ ദുരനുഭവം വെളിപ്പെടുത്തിയത്. സിനിമ മേഖലയിലെ പല തുറന്നു പറച്ചിലുകള്‍ക്കുമിടയില്‍ ആണ് ശ്രുതിയുടെ വെളിപ്പെടുത്തല്‍.
നിഷ സാരംഗിന് പിന്നാലെ ശ്രുതിയും തനിക്ക് നേരിട്ട പീഡനത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. 25 വയസ്സുള്ളപ്പോള്‍ ഗുരുസ്ഥാനീയനായ ഒരു സംവിധായകന് തന്നോട് അപമര്യാദയായി പെരുമാറി എന്ന് ശ്രുതി.
താന്‍ അച്ഛനെ പോലെ കണ്ടിരുന്ന വ്യക്തിയാണ് തന്നോട് മോശമായി പെരുമാറിയത്. ആ സംഭവം എന്നില്‍ ശരിക്കും ഞെട്ടല്‍ ഉണ്ടാക്കി. സിനിമ മേഖലയില്‍ മാത്രം അല്ല എല്ലാ മേഖലയിലും സ്ത്രീകള്‍ക്ക് ഇത്തരം മോശം അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
പുതിയ തലമുറയിലെ സംവിധായകരോ സിനിമാ പ്രവര്‍ത്തകരോ അത്തരത്തില്‍ ഉള്ളവരല്ലന്നും അവര്‍ സിനിമക്കാണ് പ്രാധാന്യം കൊടുക്കുന്നതെന്നും ശ്രുതി പറഞ്ഞു. പാട്ടെഴുത്തുകാരിയായ ശ്രുതി സംവിധായക കൂടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക