പൃഥ്വിരാജ്, പാര്‍വതി, നസ്റിയ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അഞ്ജലി മേനോന് സംവിധാനം ചെയ്ത കൂടെ തിയറ്ററുകളിലെത്തിയിരിക്കുകയാണ്. ഇതിനിടയില്‍ ചിത്രത്തിന്റെ പ്രീ റിലീസ് ട്രെയിലര്‍ പുറത്തുവിട്ടു.
ലിറ്റില്‍ ഫിലിംസ് ഇന്ത്യയുമായി ചേര്‍ന്ന് രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്താണ് ചിതം നിര്‍മിക്കുന്നത്. പറവയുടെ ഛായാഗ്രഹണം നിര്‍വഹിച്ച ലിറ്റില്‍ സ്വയമ്പാണ് ഈ അഞ്ജലി ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എം ജയചന്ദ്രന് ആണ് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. 2012ല്‍ പുറത്തിറങ്ങിയ മഞ്ചാടിക്കുരുവിന് ശേഷം അഞ്ജലി മേനോനും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രം കൂടിയാണ് കൂടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക