യു എ ഇ സന്ദർശനത്തിനായി പോകുന്ന 18 വയസ്സിനു താഴെയുള്ളവർക്ക് വിസ സൗജന്യമാക്കാൻ യു എ ഇ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതു പ്രകാരം ജൂലൈ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെ വേനല്‍ക്കാലത്ത് വിസാ ഫീസിളവ് ലഭിക്കും. അവധിക്കാലത്ത് യുഎഇ സന്ദര്‍ശിക്കാനെത്തുന്ന കുടുംബങ്ങളുടെ യാത്രാ ചെലവ് ചുരുക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തിരിക്കുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും യു എ ഇ സന്ദർശിക്കാൻ നിരവധിയാളുകളാണ് എത്തുന്നത്. വിനോദ സഞ്ചാരികളുടെ പ്രധാനപ്പെട്ട ആകർഷണ കേന്ദ്രമാണ് യു എ ഇ. അടുത്തിടെ യുഎഇയിലെത്തുന്ന ട്രാന്‍സിറ്റ് വിസക്കാര്‍ക്ക് ആദ്യത്തെ 48 മണിക്കൂര്‍ വീസാ ഫീസിളവ് നല്‍കിയിരുന്നു.
ലോകകപ്പ് വിജയാഘോഷം അതിരുവിട്ടു; ഫ്രാൻസിൽ ആരാധകരും പോലീസും തമ്മിൽ ഏറ്റുമുട്ടൽ
പ്രതികരിക്കാൻ ഇവിടെ എഴുതുക