ഐ ഡി ബി ഐ ബാങ്കിന്റെ 51 ശതമാനം ഓഹരികൾ വാങ്ങാൻ എൽ ഐ സി ഡയറക്ടർ ബോർഡ് അംഗീകാരം നൽകി. ഇന്ന് രാവിലെ ചേർന്ന യോഗത്തിലാണ് തീരുമാനം അംഗീകരിച്ചത്. തീരുമാനത്തിന് കേന്ദ്രമന്ത്രിസഭ കൂടി അംഗീകാരം നൽകുന്നതോടെ ഐ ഡി ബി ഐ ബാങ്ക് എൽ ഐ സിക്ക് സ്വന്തമാകും.
പ്രിഫറൻഷ്യൽ ഓഹരികൾ എന്ന നിലയ്ക്കാണ് ഐ ഡി ബി എ ഓഹരികൾ എൽ ഐ സി വാങ്ങുന്നത്. ഇതിന്റെ തുക അടക്കമുള്ള മറ്റ് വിശദശാംശങ്ങൾ പുറത്ത് വിട്ടിട്ടില്ല. വാർത്ത പുറത്ത് വന്നതോടെ ഐ ഡി ബി ഐ ബാങ്കിന്റെ ഓഹരിയിൽ 5 ശതമാനത്തോളം ഇടിവ് വന്നിട്ടുണ്ട്. വൻ ബാധ്യതയിലായ ഐ ഡി ബി ഐ ബാങ്കിനെ രക്ഷപ്പെടുത്താനെന്നോണമാണ് എൽ ഐ സി ഓഹരികൾ വാങ്ങാനൊരുങ്ങുന്നത്. ബാങ്കിന്റെ ഷെയറുകൾ വാങ്ങാൻ കേന്ദ്ര സർക്കാരും എൽ ഐ സിക്ക് നിർദ്ദേശം നൽകിയിരുന്നു. ബാങ്കിന്റെ 81 ശതമാനം ഓഹരികളും ഇപ്പോൾ കേന്ദ്രസർക്കാരിന്റെ കൈവശമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക