എറണാകുളം: പെരുമ്പാവൂരില്‍ കാറും ബസും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു. കാര്‍ യാത്രികരായ ഇടുക്കി ഏലപ്പാറ സ്വദേശികളാണ് മരിച്ചത്. വിമാനത്താവളത്തിലേക്ക് പോകുന്നതിനിടയിലാണ് അപകടം നടന്നത്.
ആന്ധ്രയില്‍നിന്നുള്ള അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന ബസുമായി ഇവരുടെ കാര്‍ ഇടിക്കുകയായിരുന്നു. ഏഴുപേരാണ് കാറിലുണ്ടായിരുന്നത്. ഇതില്‍ അഞ്ചുപേരും സംഭവസ്ടലത് വച്ചുതന്നെ മരിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക