ബി ഗ്രേഡ് സിനിമകളിലൂടെ ഒരുകാലത്ത് പ്രേക്ഷകരെ ഹരം കൊള്ളിച്ച ഷക്കീലയുടെ ജീവിതം സിനിമയാകുന്ന ചിത്രത്തിൽ രാജീവ് പിള്ള ഷക്കീലയുടെ കാമുകനായി എത്തുന്നു. ഇന്ദ്രജിത്ത് ലങ്കേഷാണ് ഷക്കീലയുടെ ജീവിതം വെള്ളിത്തിരയിലെത്തിക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ബോളിവുഡ് സിനിമകളിലൂടെ ശ്രദ്ധേയായ റിച്ച ചദ്ദിയാണ് ഷക്കീലയുടെ വേഷം ചെയ്യുന്നത്.
ചിത്രത്തിൽ അഭിനയിക്കുന്നതിൽ തനിക്ക് യാതൊരു വിധ പ്രശ്നവുമില്ലെന്നാണ് രാജീവ് പിള്ള പ്രതികരിച്ചത്. അടുത്തിടെ ഒരു അഭിമുഖത്തിൽ രാജീവ് ഷകീലയുടെ ജീവിതത്തെക്കുറിച്ച് പറഞ്ഞിരുന്നു. ഒരു കാലത്ത് തിളങ്ങിയിരുന്ന ഷക്കീലയെ കൂടെയുണ്ടായിരുന്നവർ എല്ലാം കവർന്നെടുത്ത് ഒറ്റപ്പെടുത്തിയതാണെന്ന് രാജീവ് പിള്ള പറഞ്ഞു.
നടിയുടെ ജീവിതത്തിലെ അറിഞ്ഞതും അറിയാത്തതുമായ സത്യങ്ങൾ സിനിമയിലൂടെ ആവിഷ്കരിക്കപ്പെടുമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്.
കുട്ടനാടിന് കൈത്താങ്ങുമായി ലേഡി സൂപ്പർ സ്റ്റാർ എത്തി
പ്രതികരിക്കാൻ ഇവിടെ എഴുതുക