ആർത്തലച്ച മഴ ദുരിതം വിതച്ച കുട്ടനാട്ടിൽ ആശ്വാസത്തിന്റെ കൈത്താങ്ങുമായി ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ എത്തി. മലയാള മനോരമയുടെ കൂടെയുണ്ട് നാട് എന്ന ദുരിതാശ്വാസ പടത്തിയുടെ ഭാഗമായാണ് മഞ്ജു കുട്ടനാട് എത്തിയത്.
സിനിമയില്‍ കുട്ടനാടിന്റെ ഭംഗി പശ്ചാത്തലമാക്കി പലപ്പോഴും അഭിനയിച്ചിട്ടുണ്ടെങ്കിലും പ്രളയം പ്രദേശത്തെ എങ്ങനെ ബാധിച്ചു എന്ന് ഇപ്പോഴാണ് നേരിട്ട് കാണാനായത്. ഇത് ശരിക്കും പറഞ്ഞാല്‍ ഞെട്ടിക്കുന്നതാണ്; മഞ്ജു പറഞ്ഞു.
മഴ തകർത്ത കുട്ടനാട്ടിലെ ജീവിതങ്ങൾക്ക് 1.25 ലക്ഷം രൂപയുടെ സഹായമാണ് മഞ്ജു വിതരണം ചെയ്തത്. സ്ത്രീകള്‍ക്കുള്ള വസ്ത്രങ്ങള്‍ തൊട്ട് ആവശ്യത്തിനുള്ള പച്ചക്കറികളും മറ്റ് അവശ്യസാധനങ്ങളും വരെ അക്കൂട്ടത്തിലുണ്ടായിരുന്നു.
ആലപ്പുഴയില്‍ നിന്നും ബോട്ടില്‍ സാധനങ്ങളുമായി എത്തിയ മഞ്ജുവും സംഘവും കൈനകരി, പുളിങ്കുന്ന പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളില്‍ സാധനങ്ങള്‍ വിതരണം ചെയ്തു. പ്രിയതാരത്തെ ഒരുനോക്കാന്‍ നിരവധി പേര് എത്തിയിരുന്നു. നാട്ടുകാരില്‍ പലരും സ്വന്തം ആളോടെന്നപോലെ മഞ്ജുവിനോടാണ് സങ്കടം പറഞ്ഞത്. മഞ്ജു സഹായിക്കാന്‍ എത്തിയതില്‍ അതിയായ സന്തോഷമുണ്ടെന്നും സ്ത്രീകള്‍ അറിയിച്ചത്.
ശബരിമല സ്ത്രീപ്രവേശനം; ഹിന്ദുക്കളുടെ വിശ്വാസത്തിൽ ക്രിസ്ത്യാനിയായ ജോസഫൈൻ ഇടപെടേണ്ട; പി സി ജോര്‍ജ്ജ്
പ്രതികരിക്കാൻ ഇവിടെ എഴുതുക