തിരുവനന്തപുരം: കൊച്ചിയിൽ മീന്‍ വില്പന ഉള്‍പ്പെടെയുളള ജോലികള്‍ ചെയ്ത് ഉപജീവനം നടത്തുന്ന കോളേജ് വിദ്യാര്‍ത്ഥിനി ഹനാനെ സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ കേരള വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തു.
മോശമായ ആക്ഷേപമുന്നയിച്ചവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും വനിതാ കമ്മീഷന് ആവശ്യപ്പെട്ടു.
സംസ്ഥാന പോലീസ് മേധാവിയോട് സംഭവവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി വനിതാ കമ്മീഷന് അധ്യക്ഷ എം സി ജോസഫെയ്ന്‍ അറിയിച്ചു.
റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം കമ്മീഷന് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക