പിണറായി വിജയന് ഉള്‍പ്പെട്ട ലാവ്ലിന് കേസിന്റെ വിധിയില്‍ പിഴവുണ്ടെന്ന് സിബിഐ. ഇതുസംബന്ധിച്ച് സത്യവാങ്മൂലം സിബിഐ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. വസ്തുതകള്‍ പരിശോധിക്കാതെയാണ് ഹൈക്കോടതി വിധിയെന്നും സിബിഐ വ്യക്തമാക്കി.
കേസിലെ പ്രതികളായ കസ്തൂരിരംഗ അയ്യര്‍, ആര് ശിവദാസ് എന്നവര്‍ക്കെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്നും ഇവര്‍ വിചാരണ നേരിടണമെന്നും സിബിഐ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക