കോഴിക്കോട്: അഖില കൈരളി കർഷക സ്നേഹികളുടെ ഒന്നാം സംസ്ഥാന സമ്മേളനം 2018 ഓഗസ്റ്റ് അഞ്ചിന് കോഴിക്കോട് സാമൂതിരി ഗ്രൗണ്ടിൽ വച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട കൃഷി മന്ത്രി വി.എസ് സുനിൽകുമാർ നിർവഹിക്കും. മന്ത്രി കെ.ടി ജലീൽ മുഖ്യാതിഥിയായിരിക്കും.
കൂടാതെ പൊതു പ്രവർത്തകരും സാമൂഹിക സിനിമ മേഖലയിലെ പ്രമുഖരും സമ്മേളനത്തിൽ പങ്കെടുക്കും.
സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കാർഷിക പ്രദർശനവും വിപണനവും നടക്കുമെന്നും ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക