സൗദി അറേബ്യയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ കൊല്ലം സ്വദേശികളായ 2 പേർ മരിച്ചു. കൊല്ലം സ്വദേശികളായ സഹീര്‍ (30), ഹാഷിം (30) എന്നിവരാണു മരിച്ചത്. തൃശൂര്‍ സ്വദേശി പോള്‍സണ്‍, കായംകുളം സ്വദേശി നിഷാദ് എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവര്‍ ഇപ്പോള്‍ അല ഹസ്സ കിങ് ഫഹദ് ആശുപത്രിയില്‍ ചികില്‍സയിലാണ്.
റിയാദില്‍ നിന്ന് അല്ഹസ്സയിലേക്കു പോകവേ ഖുരൈസില്‍ വച്ചായിരുന്നു അപകടം സംഭവിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന പിക്ക് അപ്പ് വാന്‍ ഡിവൈഡറില്‍ തട്ടി മറിഞ്ഞായിരുന്നു അപകടം. റിയാദിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന ഇവര്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അല്‍ ഹസ്സ സന്ദര്‍ശനത്തിനായി റിയാദില്‍ നിന്ന് പുറപ്പെട്ടത്.
പുസ്തകം കൈയിലെടുത്ത പെൺകുട്ടികളെയാണ് തീവ്രാവാദികൾക്ക് ഭയം; മലാല
പ്രതികരിക്കാൻ ഇവിടെ എഴുതുക