തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയുടെ ഫാസ്റ്റ് പാസഞ്ചര്‍ മുതലുള്ള ബസുകളില്‍ വൈഫൈ സംവിധാനം കൊണ്ടുവരുമെന്ന് എം.ഡി ടോമിന് തച്ചങ്കരി അറിയിച്ചു.
ടോമിന് തച്ചങ്കരി എം ഡിയായി സ്ഥാനമേറ്റ ശേഷം നിരവധി മാറ്റങ്ങളാണ് കെ.എസ്.ആര്.ടി.സിയിൽ കൊണ്ട് വന്നിരിക്കുന്നത്.
ഈ ഓണക്കാലത്ത് 100 മാവേലി ബസുകള്‍ ഇറക്കുമെന്നും ടോമിന് തച്ചങ്കരി അറിയിച്ചു. ഓണക്കാലത്ത് തിരക്ക് പരിഗണിച്ചാണ് ഈ പദ്ധതി.
കഴിഞ്ഞ മാസം കെ.എസ്.ആര്.ടി.സിയുടെ വരുമാനത്തില്‍ വന്‍ വർദ്ധനവ് ഉണ്ടായിരുന്നു. എന്ത് ചെയ്തും കെ.എസ്.ആര്.ടി.സിയെ നഷ്ടത്തില്‍ നിന്നും തിരികെ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക