മോട്ടോർ വാഹന ഭേദഗതി ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച അർദ്ധരാത്രി മുതൽ ചൊവ്വാഴ്ച അർദ്ധരാത്രി വരെ സംസ്ഥാനത്ത് മോട്ടോർ വാഹന പണിമുടക്ക് നടത്തുകയാണ്. തിങ്കളാഴ്ച രാത്രി തമ്പാനൂർ കേന്ദ്രീകരിച്ച് പന്തം കൊളുത്തി പ്രതിഷേധം നടത്തി സമരം ആരംഭിക്കും. താലൂക്ക് കേന്ദ്രങ്ങളിൽ 7 ന് രാവിലെ തൊഴിലാളികൾ പ്രകടനം നടത്തും.
ഓട്ടോറിക്ഷ, ടാക്സി, സ്വകാര്യ ബസുകൾ, ലോറി, മിനിലോറി ഉൾപ്പടെയുള്ള വാഹനങ്ങളും മൊബൈൽ വർക്ക്ഷോപ്പ്, സ്പെയർ പാർട്സ് വിപണന ശാലകൾ, വാഹന ഉടമകൾ തുടങ്ങിയവവരും പണിമുടക്കിൽ പങ്കെടുക്കും.
കെഎസ്ആര്‍ടിസി മാനേജ്മെന്റിന്റെ തൊഴിലാളി വിരുദ്ധവും പൊതുജനവിരുദ്ധവുമായ നടപടികള്‍ അവസാനിപ്പിക്കുക, ജീവനക്കാരുടെ അടിയന്തരാവശ്യങ്ങള്‍ അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കെ എസ് ആർ ടിയും തിങ്കളാഴ്ച അർദ്ധരാത്രി മുതൽ 24 മണിക്കൂർ സൂചനാ പണിമുടക്ക് നടത്തുകയാണ്.
സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി, കെഎസ്ടിഡിയു തുടങ്ങിയ തൊഴിലാളിസംഘടനകള്‍ കെ എസ് ആർ ടി സി പണിമുടക്കില്‍ പങ്കെടുക്കും.
തിങ്കളാഴ്ച അർദ്ധരാത്രി മുതൽ സംസ്ഥാനത്ത് മോട്ടോർ വാഹന പണിമുടക്ക്
പ്രതികരിക്കാൻ ഇവിടെ എഴുതുക