ഈ മാസം 12 വരെ ബുക്ക് ചെയ്യുന്നവർക്ക് ഇന്ത്യയിലേക്കുള്ള യാത്രാനിരക്കില്‍ വന്‍ ഇളവ് നല്കി എമിറേറ്റ്സ് എയര്‍ലൈന്‍സ്.
തിരുവനന്തപുരം, കൊച്ചി ഉള്‍പ്പടെയുേള്ള സെക്ടറുകളിലേക്ക് ഇക്കണോമി ക്ലാസ്സില്‍ കുറഞ്ഞ നിരക്കിലുള്ള വണ്‍വേ ടിക്കറ്റാണ് ലഭ്യമാകുക. ഇതോടെ യു.എ.ഇയില്‍ നിന്ന് കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കുമുള്ള നിരക്ക് നേര്‍പകുതിയായി.
എയര്‍ ഇന്ത്യ അടക്കമുള്ള മറ്റു വിമാനങ്ങളില്‍ നിരക്ക് കുത്തനെ ഉയര്ന്നിരിക്കുമ്ബോളാണ് എമിറേറ്റ്സിന്റെ വമ്പൻ ഓഫർ. ഈ മാസം പന്ത്രണ്ടുവരെ ബുക്കു ചെയ്യുന്നവര്‍ക്കാണ് ആനുകൂല്യം ലഭ്യമാകുക. സെപ്റ്റംബര്‍ 30 വരെ ഈ നിരക്കില്‍ യാത്ര ചെയ്യാം. ഓഗസ്റ്റിനെ അപേക്ഷിച്ച് അടുത്തമാസം നിരക്ക് ഏറെക്കുറെ പകുതിയാകും.
നോർക്ക ഐഡന്റിറ്റി കാർഡുള്ള പ്രവാസികൾക്ക് വിമാനനിരക്കിൽ ഏഴ് ശതമാനം ഇളവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക