ഒരു വാക്ക് പോലും മനസിലായില്ലെങ്കിലും സിനിമാപ്രേമികളായ മലയാളികളുടെ ചുണ്ടിൽ ഇപ്പോൾ മൂളുന്നത് ഈ തെലുങ്കു ഗാനമാണ്. മലയാളികളുടെ വാട്സാപ്പ് സ്റ്റാറ്റസും പ്ലേയ്ലിസ്റ്റുമെല്ലാം ഈ ഗാനം കൈയടക്കിയിരിക്കുകയാണ്. അർജുൻ റെഡ്ഡി എന്ന ചിത്രത്തിലൂടെ പേക്ഷക ഹൃദയം കീഴടക്കിയ വിജയ് ദേവരകൊണ്ടയുടെ പുതിയ ചിത്രമായ ഗീതാഗോവിന്ദത്തിലെ ഇൻകേം ഇൻകേം ഇൻകേം കാവലേ എന്ന ഗാനത്തെ കുറിച്ചാണ് ഈ പറയുന്നത്. മലയാളികളുടെ സ്വന്തം ഗോപി സുന്ദർ ആണ് ഗാനത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.
വീഡിയോ ഗാനത്തിന്റെ പൂർണ്ണരൂപം പുറത്ത് വരുന്നതിനു മുൻപ് തന്നെ ഗാനം സൂപ്പർഹിറ്റ് ആയിരിക്കുകയാണ് . ചിത്രത്തിൽ രാശ്മികയാണ് വിജയുടെ നായികയായി എത്തുന്നത്. പരശുറാം സംവിധാനം ചെയ്യുന്ന ചിത്രം ബണ്ണി വാസ് ആണ് നിർമ്മിക്കുന്നത്. ഓഗസ്റ്റ് 15 ന് ചിത്രം റിലീസ് ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക