ഓണം റിലീസായി തീയേറ്ററുകളിലെത്തുന്ന ബിജു മേനോന്റെ പടയോട്ടത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി. ആസിഫ് അലി, മഞ്ജു വാര്യര്‍, മിയ എന്നിവരുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയ്ലർ പുറത്തിറക്കിയത്.
നവാഗതനായ റഫീഖ് ഇബ്രാഹിം സംവിധാനം ചെയ്യുന്ന പടയോട്ടത്തില്‍ തിരുവനന്തപുരത്തെ ഗുണ്ടാ തലവനായാണ് ബിജു മേനോന് എത്തുന്നത്. തിരുവനന്തപുരം ശൈലിയില്‍ സംസാരിക്കുന്ന കഥാപാത്രത്തിന് സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ഗെറ്റപ്പാണ് നല്‍കിയിരിക്കുന്നത്. ട്രെയ്ലറിന്റെ അവസാനത്തിൽ പറയുന്ന “തിരുവന്തോരമാണ്, പപ്പനാഭന്റെ മണ്ണാണ്, പിള്ളേരെടുത്ത് ഉടുത്തു കളയും” എന്ന ഡയലോഗ് ഇതിനകം തന്നെ തരംഗമായി കഴിഞ്ഞു.
ഗാംഗ്സ്റ്റര് കോമഡിയായി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ അനു സിത്താര, ഐമ റോസി, ദിലീഷ് പോത്തന്, സൈജു കുറുപ്പ്,ലിജോ ജോസ് പല്ലിശേരി എന്നിവർ മറ്റു കഥാപാത്രങ്ങലെ അവതരിപ്പിക്കുന്നത്. മുല്ലവള്ളികള്‍ തളിർക്കുമ്പോൾ എന്ന ബോക്സ് ഓഫീസ് വിജയചിത്രത്തിന് ശേഷം സൊഫിയ പോള്‍ നിര്‍മിക്കുന്ന ചിത്രമാണ് പടയോട്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക